Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

MOHANLAL-JOSHI-S.N SWAMI....LOKPAL..


 


  • vshekar

    Rank:Member
    Total Posts:391
    Location:India
  • Posted On: 6/Sep/2012 10:42:8
    MOHANLAL-JOSHI-S.N SWAMI....LOKPAL..
    മോഹന്‍ലാല്‍ അണ്ണാ ഹസാരെ ആകുന്നു. എന്നാല്‍ അണ്ണാ ഹസാരെയുടെ സമരം പോലെ ശാന്തവും സമാധാനപൂര്‍ണവുമാകില്ല ഈ സിനിമ. അങ്ങേയറ്റം സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന കഥയില്‍ അണ്ണാ ഹസാരെയെപ്പോലെ അഴിമതിക്കെതിരായി പോരാടുന്ന വീരനായകനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

    ‘റണ്‍ ബേബി റണ്‍’ എന്ന മെഗാഹിറ്റിന് ശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും ഒത്തുചേരുന്ന ഈ സിനിമയുടെ പേര് ‘ലോക്‍പാല്‍’. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റായ ‘നാടുവാഴികള്‍’ക്ക് ശേഷം ജോഷി - മോഹന്‍ലാല്‍ - എസ് എന്‍ സ്വാമി ടീം ഒത്തുചേരുന്നു എന്നതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

    നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും ബിസിനസിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെല്ലാം നടക്കുന്ന അഴിമതിയാണ് ലോക്പാലിന്‍റെ പശ്ചാത്തലം. അതിനെതിരെ അതിശക്തമായി പോരാടുന്ന നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അണ്ണാ ഹസാരെയ്ക്ക് രാജ്യത്ത് ലഭിച്ച ജനപിന്തുണ പോലെ ഈ നായകനും സമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലടിപ്പിക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

    1985 മുതല്‍ മലയാള സിനിമയില്‍ തിരക്കഥാ രംഗത്ത് സജീവമാണ് എസ് എന്‍ സ്വാമി. മലയാള സിനിമയിലെ ത്രില്ലര്‍ സിനിമകളുടെ രാജാവ്. സി ബി ഐ സീരീസിലൂടെ പ്രേക്ഷകരെ ഇന്‍‌വെസ്റ്റിഗേഷന്‍ സ്റ്റോറികളുടെ വിസ്മയതീരത്തുകൂടി കൈപിടിച്ചുനടത്തിയ എഴുത്തുകാരന്‍. സാഗര്‍ എലിയാസ് ജാക്കി എന്ന എക്കാലത്തെയും വലിയ അധോലോക നായകനെ മലയാളികള്‍ക്ക് സമ്മാനിച്ച മാസ്റ്റര്‍ സ്റ്റോറി ടെല്ലര്‍. എസ് എന്‍ സ്വാമിക്ക് വിശേഷണങ്ങള്‍ ഏറെയാണ്.

    ഒട്ടേറെ വമ്പന്‍ ഹിറ്റുകള്‍ മറ്റു സംവിധായകര്‍ക്ക് എഴുതിനല്‍കിയ സ്വാമി പക്ഷേ ഇതുവരെ ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. വര്‍ഷങ്ങളായി സ്വാമി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. എന്നാല്‍ അപ്പോഴൊക്കെ മറ്റ് സംവിധായകര്‍ തങ്ങളുടെ സിനിമകള്‍ക്കായി സ്വാമിയെ വട്ടം‌പിടിക്കും. സ്നേഹപൂര്‍ണമായ നിര്‍ബന്ധങ്ങള്‍ക്ക് സ്വാമി വഴങ്ങുകയും ചെയ്യും.

    ‘ലോക്‍പാല്‍’ എന്ന തിരക്കഥ സ്വാമി സ്വയം സംവിധാനം ചെയ്യാനായി എഴുതിയതാണ്. മോഹന്‍ലാലിനോട് അക്കാര്യം ചര്‍ച്ച ചെയ്ത് ഉറപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്ന ഇടമല്ലല്ലോ സിനിമാലോകം. ഒടുവില്‍ ‘ലോക്‍പാല്‍’ എന്ന തിരക്കഥ ജോഷി സംവിധാനം ചെയ്യട്ടെ എന്ന് സ്വാമി തീരുമാനിച്ചു.

    ഒട്ടേറെ വമ്പന്‍ ഹിറ്റുകള്‍ മറ്റു സംവിധായകര്‍ക്ക് എഴുതിനല്‍കിയ സ്വാമി പക്ഷേ ഇതുവരെ ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. വര്‍ഷങ്ങളായി സ്വാമി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. എന്നാല്‍ അപ്പോഴൊക്കെ മറ്റ് സംവിധായകര്‍ തങ്ങളുടെ സിനിമകള്‍ക്കായി സ്വാമിയെ വട്ടം‌പിടിക്കും. സ്നേഹപൂര്‍ണമായ നിര്‍ബന്ധങ്ങള്‍ക്ക് സ്വാമി വഴങ്ങുകയും ചെയ്യും.

    ‘ലോക്‍പാല്‍’ എന്ന തിരക്കഥ സ്വാമി സ്വയം സംവിധാനം ചെയ്യാനായി എഴുതിയതാണ്. മോഹന്‍ലാലിനോട് അക്കാര്യം ചര്‍ച്ച ചെയ്ത് ഉറപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്ന ഇടമല്ലല്ലോ സിനിമാലോകം. ഒടുവില്‍ ‘ലോക്‍പാല്‍’ എന്ന തിരക്കഥ ജോഷി സംവിധാനം ചെയ്യട്ടെ എന്ന് സ്വാമി തീരുമാനിച്ചു.
    മോഹന്‍ലാലിനെയും ദുല്‍ക്കര്‍ സല്‍മാനെയും നായകന്‍‌മാരാക്കി പ്രിയദര്‍ശന്‍ ഒരു സിനിമ ചെയ്യുന്ന കാര്യം വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. അതിന്‍റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കാനിരുന്നതാണ്. മോഹന്‍ലാല്‍ ബള്‍ക്കായി പ്രിയന് ഡേറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ വളരെ മുമ്പ് കരാറായിരുന്ന രണ്ട് ഹിന്ദി സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മോഹന്‍ലാല്‍ ചിത്രം അടുത്ത വര്‍ഷം മാത്രമേ തുടങ്ങാനാകൂ എന്ന് പ്രിയദര്‍ശന്‍ അറിയിച്ചു.

    അതോടെ കുഴഞ്ഞുപോയത് മോഹന്‍ലാലാണ്. ഏതാണ് മൂന്നുമാസത്തോളം പ്രിയദര്‍ശന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ മാറ്റിവച്ചിരുന്നു. ഉടന്‍ മറ്റൊരു പ്രൊജക്ട് തയ്യാറാക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ അവിടെ ഭാഗ്യം ലാലിനെ തുണച്ചു. ജോണി ആന്‍റണി ഒരു പ്രൊജക്ടിനായി തിരക്കഥയും തയ്യാറാക്കി വച്ച് കാത്തിരിക്കുകയായിരുന്നു. മലയാളത്തിലെ പൊന്നിന്‍‌വിലയുള്ള എഴുത്തുകാരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റെ സ്ക്രിപ്റ്റാണ്. ‘ആറുമുതല്‍ അറുപത് വരെ’ എന്നാണ് പടത്തിന് പേര്. മോഹന്‍ലാലിനും തിരക്കഥ ഇഷ്ടമായതാണ്. ലാലിന്‍റെ തിരക്കുകള്‍ കാരണം നീണ്ടുപോകുകയായിരുന്നു. എന്തായാലും ഈ ഗ്യാപ്പില്‍ ആ പടം ചെയ്യാമെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു.

    എന്നാല്‍ ‘ആറുമുതല്‍ അറുപതുവരെ’ പൂര്‍ത്തിയാക്കിയാലും പിന്നെയും അമ്പത് ദിവസത്തോളം മോഹന്‍ലാലിന്‍റെ ഡേറ്റുകള്‍ ബാക്കിയായിരുന്നു. അപ്പോഴാണ് എസ് എന്‍ സ്വാമിയുടെ ‘ലോക്‍പാല്‍’ എന്ന തിരക്കഥയെക്കുറിച്ച് ലാലിന് ഓര്‍മ്മ വന്നത്. സ്വാമിയോട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ സംവിധാനം ചെയ്യാനുള്ള സാവകാശമില്ലെന്ന് അദ്ദേഹം അറിയിച്ചു. സി ബി ഐ സീരീസിലെ അഞ്ചാം പടം എഴുതുന്നതിന്‍റെ തിരക്കിലാണ് സ്വാമി. എങ്കില്‍ ജോഷിക്ക് ഈ തിരക്കഥ നല്‍കാമെന്നുള്ള അഭിപ്രായം മോഹന്‍ലാല്‍ മുന്നോട്ടുവയ്ക്കുകയും സ്വാമി അത് അംഗീകരിക്കുകയുമായിരുന്നു.

    സെപ്റ്റംബര്‍ അവസാനമാണ് ‘ലോക്പാല്‍’ ചിത്രീകരണം ആരംഭിക്കുന്നത്. നാടുവാഴികള്‍, ധ്രുവം, സൈന്യം, ജന്‍‌മം എന്നിവയാണ് ജോഷിക്കുവേണ്ടി എസ് എന്‍ സ്വാമി രചിച്ച തിരക്കഥകള്‍.

    with lot of fun and love only, vishnu

  • sumeshc

    Rank:Member
    Total Posts:276
    Location:India
  • Posted On: 7/Sep/2012 9:2:52
    Lokpal
    Thanks for the updated news,, dear friend.


    Sumesh


  • praveen

    Rank:Member
    Total Posts:209
    Location:Bahrain
  • Posted On: 11/Sep/2012 21:39:27
    Interesting!
    Thanks for the post

    - Praveen
start new topic 
Time Now: Thursday, March 28, 2024,5:31:27 PM




rss RSS