THE CASSANOVA EFFECT-THE GRAND UNION EVER IN MALAYALAM-DIRECTOR SHANKAR-MOHANLAL
vshekar Rank:Member Total Posts:391 Location:India
Posted On: 2/Feb/2012 14:13:49
THE CASSANOVA EFFECT-THE GRAND UNION EVER IN MALAYALAM-DIRECTOR SHANKAR-MOHANLAL Webdunia exclusive...http://malayalam.webdunia.com/entertainment/film/gossip/1202/02/1120202027_1.htm
പതിനൊന്ന് സിനിമകളേ സംവിധായകന്‍ ഷങ്കര്‍ ചെയ്തിട്ടുള്ളൂ. പതിനൊന്നും വമ്പന്‍ ഹിറ്റുകള്‍. ചെയ്ത സിനിമകളില്‍ പലതും തമിഴ് സിനിമയിലെ നാഴികക്കല്ലുകള്‍. സ്വന്തം നിര്‍മ്മാണക്കമ്പനിയായ ‘എസ്’ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ലോ ബജറ്റ് സിനിമകള്‍ പോലും കോടികള്‍ വാരി. എന്തായാലും ഷങ്കര്‍ എന്ന സംവിധായകന്‍ ഇന്ന് കോളിവുഡിന്‍റെ ഒന്നാം നമ്പര്‍ ഷോമാനാണ്.
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. അതുമാത്രമല്ല, ഷങ്കര്‍ ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നു എന്നതും ഈ പ്രൊജക്ടിന്‍റെ പ്രത്യേകത. ആസ്കാര്‍ ഫിലിംസിന്‍റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഷങ്കര്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ട് സംഭവിക്കുക.
ഈ പ്രൊജക്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്: മൂന്ന് ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. തമിഴില്‍ കമലഹാസനാണ് നായകന്‍. ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. തിരക്കഥ കമല്‍ തന്നെയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനാകും. തെലുങ്കില്‍ പ്രഭാസിനെയാണ് ഹീറോ ആയി ഉദ്ദേശിക്കുന്നത്. മൂന്ന് ഭാഷകളിലും കത്രീന കൈഫ് നായികയാകുമെന്നും സൂചനയുണ്ട്.
മറ്റൊരു വലിയ സവിശേഷത ജാക്കി ചാന്‍റെ സാന്നിധ്യമാണ്. ജാക്കി ചാന്‍ ഈ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകും. മോഹന്‍ലാലും ജാക്കി ചാനും ഒന്നിക്കുന്ന നായര്‍സാന്‍ എന്നൊരു പ്രൊജക്ടിനെപ്പറ്റി ഇടയ്ക്ക് കേട്ടിരുന്നില്ലേ? അത് ഇനി സംഭവിക്കുമോ എന്നറിയില്ല. സംഭവിച്ചാലും ഇല്ലെങ്കിലും അതിന് മുമ്പേ ജാക്കി ചാനും മോഹന്‍ലാലും ഷങ്കര്‍ ചിത്രത്തിലൂടെ ഒരുമിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എ ആര്‍ റഹ്‌മാനായിരിക്കും ഈ പ്രൊജക്ടിന് സംഗീതം നിര്‍വഹിക്കുക.