Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

ജസ്‍റ്റിസ് സുരേഷ് ഗോപി എന്നു വിളിച്ചോട്ടെ ?


 


  • nakkeeran

    Rank:Member
    Total Posts:5
    Location:India
  • Posted On: 27/Nov/2011 10:25:5
    ജസ്‍റ്റിസ് സുരേഷ് ഗോപി എന്നു വിളിച്ചോട്ടെ ?
    സുരക്ഷയ്ക്ക് ഇടത്തും വലത്തും ഫാന്‍സ് അസോസിയേഷന്‍കാരും തങ്ങള്‍ക്ക് ഇടപെടാന്‍ പാകത്തിലുള്ള ദേശീയ പ്രശ്‌നങ്ങളും അംബാസഡറാകാന്‍ പറ്റിയ ബ്രാന്‍ഡുകളുണ്ടെങ്കില്‍ മാത്രം സാമൂഹികപരിഷ്‌കരണത്തിനിറങ്ങുന്ന സോ കോള്‍ഡ് സൂപ്പര്‍-മെഗാസ്റ്റാറുകള്‍ മലവെള്ളം വരുന്നത് പേടിച്ച് ഒളിച്ചിരിക്കുന്ന ചില്ലുമേടകളിലേക്കു നോക്കി അല്‍പം ഉറക്കെ വിളിച്ചു പറയട്ടെ: ഇവനാണ് ഞങ്ങ പറഞ്ഞ താരം. ഞങ്ങക്കടെ ഒരേയൊരു സൂപ്പര്‍ മെഗാ സ്റ്റാര്‍.

    മലയാളിക്ക് വീരനായകസങ്കല്‍പങ്ങളെ വരച്ചുകാട്ടിയിട്ടുള്ള മെഗാ-യൂണിവേഴ്‌സല്‍-ജനപ്രിയ-മിമിക്രി താരങ്ങള്‍ അണക്കെട്ട് പൊട്ടുമ്പോഴേ വിവരമറിയിക്കാന്‍ തങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടാവും (അതൊരു വഴിക്കു നടന്നോട്ടെ, വിരോധമില്ല. കേരളം പകുതി മുങ്ങിയാലും പിന്നെ അവശേഷിക്കുന്ന സാധനത്തിന് അതിനുതകുന്ന ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ തന്നെ വേണം). ഭീരുക്കളെയും കപടനാട്യക്കാരെയും കട്ടൗട്ട് വച്ചാരാധിക്കുന്നവരും കട്ടൗട്ടില്‍ വിഗ്ഗിലും മേക്കപ്പിലും വിരാജിക്കുന്ന ദൈവങ്ങളും ഇന്ന് ഈ ഒറ്റയാന്‍ താരത്തോട് കടപ്പെട്ടിരിക്കുന്നു. നിര്‍ണായകഘട്ടത്തില്‍ പൊതുസമൂഹത്തിനു വേണ്ടി വായ്തുറക്കാനും അവരുടെ മുറവിളികള്‍ക്ക് ശബ്ദം പകരാനും സ്വന്തം നാടിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും തയ്യാറാകുമെന്നു പറഞ്ഞ സുരേഷ് ഗോപിയെ കേരളത്തിന്റെ ദേശീയതാരമായി പ്രഖ്യാപിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

    മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഷണ്ഡപരമായ മൗനം പാലിക്കുന്ന സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളുള്ള നാട്ടില്‍ അതിന്റെ ഗൗരവത്തെപ്പറ്റി ഉറക്കെ ചിന്തിക്കാനും ശബ്ദമുയര്‍ത്താനും ജനപക്ഷത്ത് നിന്നു പൊരുതാനും തയ്യാറാവുന്ന ഏത് ചെകുത്താനെയും പിന്തുണയ്‍ക്കുക എന്നതാണ് വര്‍ത്തമാലകാല രാഷ്ട്രീയം.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാരും കോടതികളും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് ജനങ്ങളുടെ ആശങ്കയകറ്റാന്‍ തയ്യാറാവണമെന്നും ജനപക്ഷത്തു നിന്നുകൊണ്ട് ജീവത്യാഗം ചെയ്തും നാടിനു വേണ്ടി പോരാടാന്‍ താനുണ്ടെന്നും ഉറക്കെ പ്രഖ്യാപിച്ച സുരേഷ് ഗോപിയെ ജനതയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കാതെ തരമില്ല.അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ കേട്ട കേരള ഹൈക്കോടതിയിലെ ഏറ്റവും ശ്രദ്ധേയനായ ജഡ്‍ജി സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞത് സുരേഷ് ഗോപിയെ തങ്ങള്‍ ജ‍ഡ്‍ജിയാക്കിക്കളയുമെന്നാണ്. ഇങ്ങനെയാണെങ്കില്‍ അങ്ങേരെ ഞങ്ങള്‍ മുഖ്യമന്ത്രിയാക്കുമെന്ന് ജനങ്ങളും പറഞ്ഞു തുടങ്ങും.

    കേരള ലീഗല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ സുരേഷ് ഗോപി സൊസൈറ്റി ഇന്നലെ ആലപ്പുഴയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ തന്റെ നിലപാടറിയിച്ചത്.സുരേഷ് ഗോപിക്ക് തമിഴ്‍നാട്ടില്‍ വീടോ തേനിയില്‍ എസ്റ്റേറ്റോ ഇല്ലാത്തതുകൊണ്ടാണോ അതോ അത്തരം വ്യക്തിപരമായ ലാഭനഷ്ട കണക്കൂകൂട്ടലുകള്‍ നോക്കാത്തതുകൊണ്ടാണോ,എന്തായാലും തകര്‍ത്തു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ ഹൈക്കോടതി ജഡ്‍ജിമാര്‍ക്കിടയിലെ സുരേഷ് ഗോപിയാണ്.കേരളത്തെ പിടിച്ചുകുലുക്കിയിട്ടുള്ള സാമൂഹികപ്രാധാന്യമുള്ള വിധികളെല്ലാം തന്നെ വന്നിട്ടുള്ളത് അദ്ദേഹമടങ്ങുന്ന ബഞ്ചുകളില്‍ നിന്നായിരുന്നു.സുരേഷ് ഗോപിയെ ജഡ്‍ജിയാക്കുമെന്ന് പറഞ്ഞത് അദ്ദേഹമാണ്.

    മോഹന്‍ലാലിന് ലഫ്‍റ്റനന്റ് കേണല്‍ പദവിയും മമ്മൂട്ടിക്കും അതുപോലെ എന്തൊക്കെയോ സംഭവങ്ങളും കൊടുത്ത സ്ഥിതിക്ക് സുരേഷ് ഗോപിക്കും കാര്യമായ എന്തെങ്കിലും പദവികള്‍ നല്‍കിയില്ലെങ്കില്‍ തങ്ങള്‍ അദ്ദേഹത്തെ ജ‍‍ഡ്‍ജിയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.ലീഗല്‍ സര്‍വീസ്‌ സൊസൈറ്റി ഓണററി ജഡ്‌ജി പദവി തന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് സുരേഷ് ഗോപിയും പറഞ്ഞു.സുരേഷ് ഗോപിയെ ജഡ്‍ജിയായി കാണേണ്ടി വരുന്ന ഭീകരാവസ്ഥയോര്‍ത്തെങ്കിലും പത്മശ്രീ ഡോക്ടര്‍ ഭരത് ലഫ്റ്റനന്റ് കേണല്‍ താരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ മുതല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടുമാറാകട്ടെ എന്നു പ്രത്യാശിക്കുന്നു.

    രാഷ്ട്രീയക്കാരു പോലും വലിയ താല്‍പര്യം കാണിക്കാത്ത വിഷയത്തില്‍ താരങ്ങള്‍ മുന്നിട്ടിറങ്ങണം എന്നു വാശി പിടിക്കുന്നതെന്തിനാണെന്ന് ചോദിക്കരുത്.ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തികള്‍ക്കേ ഇക്കാര്യത്തില്‍ ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നത് യാഥാര്‍ഥ്യമാണ്.മന്ത്രി പി.ജെ.ജോസഫ് ചാനലിലൂടെ കണ്ണുരുട്ടി കാണിച്ചതുകൊണ്ട് മാത്രം ആളുകള്‍ ഇതിന് വേണ്ടത്ര ഗൗരവം നല്‍കണമെന്നില്ല.

    Berlitharangal Blog
    http://berlytharangal.com/?p=8355


  • praveen

    Rank:Member
    Total Posts:209
    Location:Bahrain
  • Posted On: 28/Nov/2011 7:16:44
    Thanks
    Nice Article..

    - Praveen

  • karkani

    Rank:Member
    Total Posts:1
    Location:India
  • Posted On: 30/Nov/2011 17:12:36
    പാഠംപഠിപ്പിക്കണം
    കാവേരി നദീജല തര്‍ക്കം തമിഴ്നാടും - കര്‍ണാടകയുമായി രൂക്ഷമായ സമയത്ത് രജനീകാന്ത്‌ അടക്കം തമിഴ്നാട്ടിലെ മുന്‍നിര താരങ്ങള്‍ സമരത്തിലേക്ക് വന്നു ......... അവിടെ വലിയ പ്രക്ഷോഭ കൊടുംകാറ്റ് ആഞ്ഞുവീശി ..... ഇവിടെയോ ...... ലെഫ്റ്റനന്‍റ് കേണലും... മെഗാസ്റ്റാറും.... സൂപ്പര്‍സ്റ്റാറും....... വോട്ട് ചോദിച്ചു നാട്ടിലിറങ്ങിയ നടീ-നടന്‍ മാര്‍ വരെ ഒരക്ഷരം മിണ്ടീട്ടില്ല..... കേരളത്തിലെ നാല് ജില്ലകളിലെ മുപ്പതു ലക്ഷം മനുഷ്യര്..... ഇവരുടെ കൂടെ ആരാധകര്‍ ..... പ്രേക്ഷകര്‍ ജലസമാധി ആയാലും തമിഴന്‍റെ മുണ്ടിന്‍റെയും കോണകത്തിന്‍റെയും പരസ്യ വരുമാനമോ...... എന്തോ .... ഇവരുടെ നാക്കുകളെ ബന്ധിച്ചിരിക്കുന്നു ..... ലാലും, മമ്മൂട്ടിയും, ദിലീപും, ജയറാമും,ജയസൂര്യയും,പ്രിഥ്വിരാജും, കാവ്യയും, അനന്യയും, മീരയും , നയനും,........ ഒരാളും മിണ്ടീട്ടില്ല..... ഫാന്‍സ്‌ അസോസിയേഷന്‍റെ പേരില്‍ ബോര്‍ഡും തമ്മില്‍ തല്ലുമായി നടക്കുന്നവര്‍ തിരിച്ചറിയുക ..... ഇവര്‍ കേവലം പരാദങ്ങള്‍ മാത്രമാണ് .... കേരളത്തോട് പ്രതിബദ്ധത ഇല്ലാത്ത ഒരാളെയും നമ്മള്‍ താങ്ങരുത്.... ജനലക്ഷങ്ങളുടെ ഭയാശങ്കകളും നെഞ്ചിലേറ്റ്‌വാങ്ങി ....... പുതിയ ഡാമിനായി നമ്മള്‍ മലയാളികള്‍ക്ക് ഒന്നായി പോരാടാം ..... ഇതില്‍ നിന്ന് വിട്ടു നിന്നവരെ പാഠംപഠിപ്പിക്കണം .... അഭിവാദ്യങ്ങള്‍


  • sanjunmenon

    Rank:Member
    Total Posts:500
    Location:United Arab Emirates
  • Posted On: 4/Dec/2011 17:12:38
    We need actors only on screen
    Kerala requires actors and actresses on screen only unlike many other states, especially in South India. States like Tamil Nadu needs Stars to come out as their politicians are good for nothing. Though most of our politicians are corrupt, some of them are good enough to do the job. So let the actors act on screens not on streets.

    ദൈവത്തിന്റെ കയ്യോപ്പോടെ പിറന്ന മലയാളത്തിന്റെ പുണ്യം, ഇന്ത്യയുടെ അഹങ്കാരം...അതാണ്‌ ലാലേട്ടന്‍.....

  • sabeesh

    Rank:Member
    Total Posts:2
    Location:India
  • Posted On: 14/Dec/2011 14:0:14
    Reply to sanjunmenon
    പിന്നെ അന്തിനാണ് ഇവര്‍ election സമയത്ത് പ്രചാരണത്തിന് ഇറങ്ങുനത്.... മറ്റുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ?...

start new topic 
Time Now: Tuesday, April 16, 2024,4:06:22 AM




rss RSS