Sharath Kumar confirmed for portraying "Krishnadas" in new RAJAVINTEY MAKAN
vshekar Rank:Member Total Posts:391 Location:India
Posted On: 11/Aug/2011 9:15:49
Sharath Kumar confirmed for portraying "Krishnadas" in new RAJAVINTEY MAKAN YES BUDDIES "RAJAVINTEY MAKAN GOING TO ROCK THE ENTIRE CELLULOID MEDIUM.."
ക്രിസ്ത്യന്‍ ബ്രദേഴ്സ് ടീം വീണ്ടും വരുന്നു. അതേ, മോഹന്‍ലാലും സുരേഷ്ഗോപിയും ശരത്കുമാറും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമയിലാണ് മൂവര്‍ സംഘം വീണ്ടുമെത്തുന്നത്. ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. ഡെന്നിസ് ജോസഫാണ് തിരക്കഥ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന് സൂപ്പര്‍താര സിംഹാസനം സമ്മാനിച്ച ‘രാജാവിന്‍റെ മകന്‍’ എന്ന മെഗാഹിറ്റിന്‍റെ റീമേക്കാണ് ഈ ചിത്രം. അധോലോകത്തിന്‍റെ അധിപന്‍ വിന്‍സന്‍റ് ഗോമസ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും വരുന്നു. വിന്‍സന്‍റ് ഗോമസിന്‍റെ വിശ്വസ്തന്‍ കുമാറായി സുരേഷ്ഗോപി എത്തും. അന്തരിച്ച നടന്‍ രതീഷ് അനശ്വരമാക്കിയ ‘കൃഷ്ണദാസ്’ എന്ന കഥാപാത്രത്തെയായിരിക്കും ശരത്കുമാര്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍.
ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ തകര്‍പ്പന്‍ വിജയമാണ് ശരത്കുമാറിനെ രാജാവിന്‍റെ മകനിലേക്ക് കൊണ്ടുവരാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. രാജാവിന്‍റെ മകനില്‍ വിന്‍സന്‍റ് ഗോമസിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് രാഷ്ട്രീയനേതാവായ കൃഷ്ണദാസ്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തിലെ പല പ്രമുഖരെയും പരിഗണിച്ചെങ്കിലും ഒടുവില്‍ ശരത്കുമാറിനെ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പഴശ്ശിരാജയിലെ എടച്ചേന കുങ്കന് ശേഷം ശരത്കുമാറിന് മലയാളത്തില്‍ ലഭിക്കുന്ന കരുത്തുറ്റ കഥാപാത്രമായിരിക്കും കൃഷ്ണദാസ്.
“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍” - മലയാളികളെ കോരിത്തരിപ്പിച്ച ഡയലോഗുകള്‍ രാജാവിന്‍റെ മകന്‍ റീമേക്കില്‍ പുനരവതരിപ്പിക്കും.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ‘രാജാവിന്‍റെ മകന്‍’ എന്ന പ്രസ്റ്റീജ് പ്രൊജക്ടുമായി വരുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ലക്‍ഷ്യമിടുന്നില്ല. രാജാവിന്‍റെ മകന്‍റെ തുടര്‍ച്ചയോ ആദ്യഭാഗമോ എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ റീമേക്ക് മതി എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും ഈ സിനിമയുടെയും പ്രത്യേകതയായിരിക്കും. തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് എന്നിവരുടെ തിരിച്ചുവരവു കൂടിയായിരിക്കും രാജാവിന്‍റെ മകനിലൂടെ സംഭവിക്കുന്നത്. ഒപ്പം ശരത്കുമാറും സുരേഷ്ഗോപിയും കൂടി ചേരുമ്പോള്‍ ഈ സിനിമ വീണ്ടും ചരിത്രം രചിക്കുമെന്ന് സിനിമാ വിദഗ്ധര്‍ വിലയിരുത്തുന്നു.
“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും” - വിന്‍സന്‍റ് ഗോമസ് വീണ്ടും പറയും. കോരിത്തരിപ്പോടെ മലയാളത്തിന്‍റെ പ്രേക്ഷകര്‍ ആ പ്രിയപ്പെട്ട കഥാപാത്രത്തെ വരവേല്‍ക്കും. കാത്തിരിക്കുക!
with lot of fun and love only,
vishnu
Time Now: Wednesday, September 27, 2023,8:37:34 AM