കാണ്ഡഹാറിന് ശേഷം സംവിധായകന്‍ മേജര്‍ രവി വീണ്ടും മോഹന്‍ലാലുമായി കൈകോര്‍ക്കുന്നു. മറ്റൊരു അന്വഷണാത്മക കഥാപശ്ചാത്തലവുമായാണ് ഇരുവരും ഒരുമിക്കുന്നത്. 'ദ ചേസ്' എന്നു പേരിട്ടിരിക്കുന്ന
സിനിമ ആഗസ്ത് ആദ്യവാരം ഷൂട്ടിങ് ആരംഭിക്കുമെന്ന് മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞു.
കൗമാരക്കാര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കാതല്‍. മൊബൈല്‍ ഫോണില്‍ വരുന്ന ഒരു മിസ്ഡ് കോളില്‍നിന്നു തുടങ്ങി കോഫിഷോപ്പിലൂടെ വളര്‍ന്ന്് ഒടുവില്‍
കിഡ്‌നാപ്പിലേക്ക് വഴിമാറുന്നതും മോഹന്‍ലാലിന്റെ നായകകഥാപാത്രം ആ കേസ് അന്വേഷിക്കാന്‍ എത്തുന്നതുമാണ് ചിത്രം.
പഴയ കാലത്തെ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി കുടുംബത്തിന്റെ സംരക്ഷണം വേണ്ടരീതിയില്‍ ലഭിക്കാതെ കുട്ടിക്കാലം പിന്നിടുന്നവര്‍ സ്വന്തമായി തീരുമാനമെടുക്കാനാവാതെ പ്രശ്‌നങ്ങളുടെ ചുഴിയില്‍പെട്ടു
പോകുന്നതാണ് വിഷയം.
മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. മേജര്‍ രവിയുടെ മുന്‍കാല സിനിമകളില്‍നിന്നു വ്യത്യസ്തമായി നായികമാര്‍ക്കു പ്രസക്തിയുള്ള സിനിമ കൂടിയായിരിക്കും ദ ചേസ്.
കീര്‍ത്തിചക്ര, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കു കേരളാ കഫേ മാതൃകയില്‍ അഞ്ചു സംവിധായകര്‍ ഒരുക്കുന്ന ഹൃസ്വചിത്രങ്ങളുടെ കൂട്ടായ്മയില്‍ 'ഒരു യാത്രയില്‍'
എന്ന ചിത്രം ഒരുക്കിയത് മേജര്‍ രവിയാണ്. ഈ സിനിമ അടുത്ത മാസം റിലീസ് ചെയ്യും. കാണ്ഡഹാറിന്റെ പരാജയത്തില്‍ നിന്ന് ദ ചേസിലൂടെ തിരിച്ചുവരാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
കടപ്പാട് മാതൃഭൂമി