സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'സ്‌നേഹവീട്' എന്നു പേരിട്ടു. പതിവുപോലെ ചിത്രീകരണം പൂര്‍ത്തിയായശേഷമാണ് പേരിട്ടത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ഷീല അമ്മ വേഷത്തിലെത്തുന്നു. ഇന്നസെന്‍റ്, ബിജു മേനോന്‍, മാമുക്കോയ, ചെമ്പില്‍ അശോകന്‍, കെ.പി.എ.സി. ലളിത, പദ്മപ്രിയ, ലെന, ഊര്‍മിള ഉണ്ണി, പുതുമുഖതാരങ്ങളായ രാഹുല്‍, അരുന്ധതി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
കടപ്പാട് മാതൃഭൂമി