ഇരുപതു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്നു. ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പിലൂടെ നൂറുകോടിയെന്ന സ്വപ്ന നേട്ടം സൃഷ്ടിച്ച സിദ്ദിഖ്, മോഹന്‍ലാലിനുവേണ്ടിയൊരുക്കുന്ന ചിത്രത്തിന്റെ പേര് 'ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍'. 'വിയറ്റ്‌നാം കോളനി'യിലാണ് ഈ കൂട്ടുകെട്ട് ഒടുവില്‍ കണ്ടത്.
അത് പക്ഷേ സിദ്ദിഖ്-ലാല്‍ സിനിമയായിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം മോഹന്‍ലാലിനു വേണ്ടി സിനിമയൊരുക്കുമ്പോള്‍ സിദ്ദിഖ് ഒറ്റയ്ക്കാണ്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്‍േറതുതന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ബോഡിഗാര്‍ഡിനു ശേഷമുള്ള ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ക്കൊപ്പമാണ് സിദ്ദിഖ് ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. കഥയെക്കുറിച്ചും പേരിനെക്കുറിച്ചുമുള്ള അവസാന ചര്‍ച്ചകള്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്നു. ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന് പ്രതീക്ഷയേറെയാണ്. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
കടപ്പാട് മാതൃഭൂമി