Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

കാസനോവ പോസ്റ്റര്‍ പ്രകാശനം





casanova poster release

 

ആര്‍ത്തിരമ്പുന്ന ആരാധക നിരയുടെ ഇടയിലൂടെ മലയാളത്തിന്റെ പ്രണയ നായകന്‍ വന്നു. ക്യാറ്റ് വാക്ക് ചെയ്ത് വന്ന സുന്ദരികള്‍ക്കിടയിലൂടെ ലാല്‍ വന്നപ്പോള്‍ ആകാംക്ഷയോടെ നിന്ന മുഖങ്ങളില്‍ ആവേശം തിരതല്ലി. നീലയും വെള്ളയും കലര്‍ന്ന ചെക് ഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞെത്തിയ സൂപ്പര്‍ സ്റ്റാര്‍ വലതുകരം ഒന്നുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തു. കളിയുടെ വിജയം തീര്‍ത്ത സന്തോഷക്കടല്‍ ലാലിന്റെ മുഖത്ത് പ്രകടമായിരുന്നു. കളി നല്‍കിയ ആവേശമായിരിക്കാം, മോഹന്‍ലാല്‍ തീര്‍ത്തും ചെറുപ്പമായതു പോലെ. മലയാള സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കാസനോവ' എന്ന ചിത്രത്തിന്റെ ത്രീ ഡൈമന്‍ഷണല്‍ പോസ്റ്റര്‍ പ്രദര്‍ശനത്തിനാണ് ഒബ്‌റോണ്‍ മാളില്‍ മോഹന്‍ലാല്‍ എത്തിയത്.

മലയാളവും മലയാള സിനിമാ ലോകവും ക്രിക്കറ്റ് നല്‍കിയ വിജയലഹരിയിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വളരെ പ്രത്യേകതകളോടെ എത്തുന്ന കാസനോവയ്ക്കും ഇത്തരത്തിലൊരു വിജയമാണ് വേണ്ടത്. സിനിമയുടെ പ്രചാരണവും തികച്ചു പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ആദ്യമായി ത്രീഡി പോസ്റ്റര്‍ പ്രചാരണമാണ് സിനിമയ്ക്കായി നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.കെ. നമ്പൂതിരിയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ കാണുന്ന ഫോര്‍ഡ് നാവിഗേറ്റര്‍ കാര്‍ഡില്‍ ത്രീഡി പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് കേരളത്തിലുടനീളം പ്രചാരണം നടത്തുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പ് സാരഥി ഡോ. സി.ജെ. റോയ്, കാസനോവയില്‍ അഭിനയിച്ച സഞ്ജന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ആയിരത്തോളം തീയറ്ററുകളില്‍ കാസനോവ 26ന് റിലീസാകും.

 

കടപ്പാട് മാതൃഭൂമി


Posted on: Tuesday, January 24, 2012

 


 

post comment here
  • vishak666

    24/Jan/2012 23:4:2
    laletta all the best for ur casanova, and i wish it will be a evergreen hit for u
  • machan

    3/Feb/2012 23:23:19
    edanooo cheruppan.. edunu munpathe divasam kaliyil over cheyunnadu kandu... endina laleta swayam manam kalayunne...
post your comment on Mohanlalonline.com






rss RSS