Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

മോഹന്‍ലാലിന്റെ പുതുവര്‍ഷം ഹൗസ് ഫുള്‍





പുതുവര്‍ഷം വാതില്‍ തുറന്നില്ല. അതിനു മുന്‍പേ മോഹന്‍ലാലിന്റെ പുതുവര്‍ഷം ഹൗസ്ഫുള്‍. പുതിയ 11 ചിത്രങ്ങള്‍ക്ക് ലാല്‍ ഓക്കെ പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ അഞ്ച് ചിത്രങ്ങളാണ് ഓരോ വര്‍ഷവും ലാല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ 2013-ല്‍ മോഹന്‍ലാല്‍ വേഷമിട്ട ആറ് ചിത്രങ്ങള്‍ പുറത്തിറങ്ങും. സൂപ്പര്‍ഹിറ്റ് പട്ടികയില്‍ ഇടം നേടിയില്ലെങ്കിലും ലാലിന്റെ കരിയര്‍ മുന്നോട്ടാണ് കുതിക്കുന്നത്. ഒരു വര്‍ഷം 5 ചിത്രങ്ങളില്‍ നായകവേഷമണിഞ്ഞാല്‍ 11 ചിത്രങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം കാത്തിരിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മോഹന്‍ലാലിന്റെ 2014ഉം 2015ഉം പൂര്‍ണമായും ബുക്ക്ഡായി.

 

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'ദൃശ്യ'മാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം. മോഹന്‍ലാല്‍ സാധാരണ കര്‍ഷകനായി എത്തുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്. ചിത്രം ഡിസംബര്‍ 19-ന് തിയേറ്ററിലെത്തിക്കാനാണ് പ്ലാന്‍.

 

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുതുവര്‍ഷത്തെ 'ലാല്‍സ് അട്രാക്ഷന്‍'. തിരക്കഥ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനവരി ആദ്യവാരം തുടങ്ങാനാണ് പരിപാടിയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

 

കശ്മീരിലെ സൈനിക പരേഡില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ലാല്‍ 'ജില്ല' എന്ന തമിഴ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് പോയി. അത് കഴിഞ്ഞ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കൂതറ'യില്‍ അഭിനയിക്കും. കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ്.

 

ജനവരിയിലെ രഞ്ജിത് പടം കഴിഞ്ഞാല്‍ ഫിബ്രവരിയില്‍ ജോഷിയുടെ 'ലൈലാ ഓ ലൈലാ' എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിക്കും. മലയാളിയും ബോളിവുഡ് തിരക്കഥാകൃത്തുമായ സുരേഷ് നായരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. അമലാപോളാണ് ചിത്രത്തിലെ നായിക.

 

ഏപ്രില്‍-മെയ് മാസം അരുണ്‍ വൈദ്യനാഥന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുച്ചാഴി' എന്ന ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്. നര്‍മരസപ്രധാനമായ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബുവും സാന്ദ്രതോമസും ചേര്‍ന്ന് നിര്‍മിക്കും. അമേരിക്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അതിനുശേഷം മോഹന്‍ലാലിനുവേണ്ടി സത്യന്‍ അന്തിക്കാട് ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

 

മോഹന്‍ലാലിനുവേണ്ടി ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'മിസ്റ്റര്‍ ഫ്രോഡ്' എന്ന ചിത്രവും അടുത്തവര്‍ഷം പരിഗണനയില്‍ ഉണ്ട്.

 

'ദൗത്യം' ഫെയിം അനില്‍ ഒരുക്കുന്ന ചിത്രം, ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം, അരോമ മണി നിര്‍മിക്കുന്ന ചിത്രം, ജോയ് തോമസ് ശക്തികുളങ്ങരയ്ക്ക് വേണ്ടിയുള്ള ചിത്രം, മുരളി ഗോപിയുടെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' എന്നിവ മോഹന്‍ലാലിനെ കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളുടെ പട്ടികയില്‍ പെടുന്നു.

 

കടപ്പാട്  മാതൃഭൂമി


Posted on: Saturday, December 7, 2013

 


 

post comment here
post your comment on Mohanlalonline.com






rss RSS