Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

മോഹന്‍ലാലും രഞ്ജിത്തും സ്പിരിറ്റില്‍ വീണ്ടും ഒന്നിക്കുന്നു





 

മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും തമ്മിലുള്ള പരിഭവത്തിന്റെ മഞ്ഞുരുകുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും കൈകോര്‍ക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് പത്തിന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് രഞ്ജിത്ത് മാതൃഭൂമിയോട് പറഞ്ഞു. 'സ്പിരിറ്റ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ 'റോക്ക് ആന്‍ഡ് റോള'ായിരുന്നു രഞ്ജിത്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ആന്റണി പെരുമ്പാവൂര്‍ തന്നെ മുന്‍കൈയെടുത്താണ് പിണക്കത്തിന്റെ ഇടവേളയ്ക്ക് വിരാമമിട്ടത്. പിന്നാലെ മോഹന്‍ലാല്‍ രഞ്ജിത്തുമായി സംസാരിച്ചു. അതോടെ തെറ്റിദ്ധാരണകള്‍ക്കും പരിഭവത്തിനും അവസാനമായി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാകും 'സ്പിരിറ്റ്' നിര്‍മ്മിക്കുക. ചിത്രത്തിലെ നായിക ബോളിവുഡില്‍ നിന്നാകുമെന്നാണ് സൂചന.

 

മോഹന്‍ലാലിന്റെ റോക്ക് ആന്‍ഡ് റോളിനുശേഷം കയ്യൊപ്പ്, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ചിരുന്നു. പൃഥ്വിരാജുമായി കൈകോര്‍ത്ത ഇന്ത്യന്‍ റുപ്പിയായിരുന്നു രഞ്ജിത്ത് തൊട്ടുമുമ്പെടത്ത ചിത്രം.

 

മംഗലശേരി നീലകണ്ഠന്‍, ഇന്ദൂചൂഡന്‍, ജഗന്നാഥന്‍, കാര്‍ത്തികേയന്‍ തുടങ്ങിയ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ നിരവധി മികച്ച കഥാപാത്രങ്ങള്‍ ലാലിന് സമ്മാനിച്ച രഞ്ജിത്ത് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് പുതിയ ചിത്രത്തില്‍ ലാലിനാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ആര്‍ ഉണ്ണിയുടെ കഥയെ ആസ്പദമാക്കിയുള്ള ലീല എന്ന ചിത്രം തത്കാലത്തേക്ക് മാറ്റിവെച്ചാണ് സ്പിരിറ്റ് തുടങ്ങുന്നത്‌

 

 


Posted on: Sunday, February 5, 2012

 


 

post comment here
  • vijesh

    17/Feb/2012 17:29:12
    good
  • prayagmurali

    26/Feb/2012 14:33:52
    Hearty wishes
  • sonusmammen

    6/Mar/2012 7:52:7
    gud news... :-)
post your comment on Mohanlalonline.com






rss RSS